തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ കെ.എസ്.ഇ.ബി കരാറുകള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീര...
തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ കെ.എസ്.ഇ.ബി കരാറുകള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനായി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
കരാറുകള്‍ പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോര്‍ഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
ഇതോടെ റഗുലേറ്ററി കമ്മീഷന് റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചിരിക്കുകയായിരുന്നു. നേരത്തെ വൈദ്യുതി പ്രതിസന്ധി മറിടക്കാന്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനായിരുന്നു കെ.എസ്.ഇ.ബിയുടെ തീരുമാനം. അതിനാല്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ തീരുമാനം ആശ്വാസമാകുകയാണ്.
Keywords: Government, KSEB, Contracts, UDF
COMMENTS