Divya S Iyer appointed as Vizhinjam port MD
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ എം.ഡിയായി നിയമിതയായി ദിവ്യ എസ്.അയ്യര്‍ ഐ.എ.എസ്. തുറമുഖം 15 ന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് നടപടി. തുറമുഖ എം.ഡിയായിരുന്ന അദീല അബ്ദുള്ള സ്ഥാനത്തു നിന്നും നീക്കി പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യയെ നിയമിക്കുകയായിരുന്നു.
സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് ഡയറക്ടറുടെ ചുമതലയ്ക്കൊപ്പം പോര്‍ട്ട് എംഡിയുടെ അധിക ചുമതലയും ദിവ്യയ്ക്ക് നല്‍കുകയായിരുന്നു. ഇതോടെ സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ.ഷിബു പത്തനംതിട്ട കളക്ടറാകും.
ഇതുകൂടാതെ സംസ്ഥാനത്ത് ഐ.എ.എസ് തലത്തില്‍ വന്‍ അഴിച്ചുപണിയും നടത്തിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ മലപ്പുറം കണ്ണൂര്‍, കോഴിക്കോട് കളക്ടര്‍മാര്‍ക്കാണ് സ്ഥാനമാറ്റം സംഭവിച്ചിരിക്കുന്നത്.
Keywords: Divya S Iyer, Vizhinjam port MD, IAS
COMMENTS