കൊച്ചി: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് അടുത്തമാസം തുടക്കം കുറിക്കാനിരിക്കെ നിരത്തുകളില്‍ കാണാനിരിക്കുന്ന സ്ഥിരം കാഴ്ചയാണ് പുഷ്പങ്ങളും വാ...
കൊച്ചി: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് അടുത്തമാസം തുടക്കം കുറിക്കാനിരിക്കെ നിരത്തുകളില്‍ കാണാനിരിക്കുന്ന സ്ഥിരം കാഴ്ചയാണ് പുഷ്പങ്ങളും വാഴയും വാഴക്കുലയും കരിക്കും പൂങ്കുലയുമൊക്കെയായി അലങ്കരിച്ച തീര്‍ത്ഥാടക വാഹനം. എന്നാല്‍ സുരക്ഷയെ മുന്‍നിര്‍ത്തി ഇത്തരം അലങ്കാര പണികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി.
ശബരിമല തീര്‍ത്ഥാടനത്തിന് വരുന്ന വാഹനം അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
പുഷ്പങ്ങളും ഇലകളും വെച്ച് അലങ്കരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും പിഴ ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ബോര്‍ഡ് വെച്ചു വരുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്കി.
Key words: Kerala, Court, Vehicle decoration, Sabarimala
COMMENTS