പാലാരിവട്ടം: പരാതിയില്‍ കൃത്യമായി കേസ് എടുക്കാതെയും അന്വേഷണം നടത്താതെയും ഉഴപ്പിനടന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പാലാരിവട്ടം എസ്.എച്ച്.ഒ...
പാലാരിവട്ടം: പരാതിയില്‍ കൃത്യമായി കേസ് എടുക്കാതെയും അന്വേഷണം നടത്താതെയും ഉഴപ്പിനടന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പാലാരിവട്ടം എസ്.എച്ച്.ഒ ജോസഫ് സാജനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പാടിവട്ടത്തെ യൂസ്ഡ് കാര്‍ വില്‍പ്പന കേന്ദ്രവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചെങ്കിലും ഒന്നിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജോസഫ് സാജന് തയ്യാറായില്ലെന്നും തുടര്‍ന്ന് ഡി സി പി ഇടപെട്ടാണ് പരാതികള്‍ അന്വേഷിച്ചതെന്നുമാണ് സാജന് മേലുള്ള പ്രധാന പരാതി.
അന്വേഷണത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എസ് എച്ച് ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതരമായ കൃത്യവിലോപമാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
Keywords: SHO, Palarivattom, Suspention, Kerala
COMMENTS