Akhil Sajeev in police custody
പത്തനംതിട്ട: നിയമന കോഴക്കേസ് മുഖ്യ പ്രതി അഖില്‍ സജീവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസത്തെ കസ്റ്റഡിയിലാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ വിട്ടത്. പത്തനംതിട്ട സിഐടിയു ഓഫീസില്‍ നിന്ന് പണം തട്ടിയ കേസിലാണ് കോടതി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
മൂന്നര ലക്ഷം രൂപയുടെ മാത്രം തട്ടിപ്പായതിനാല്‍ അന്വേഷണം ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇയാള്‍ പത്തിലധികം തട്ടിപ്പ് കേസുകളില്‍ പ്രതിയായതിനാല്‍ വിശദമായ പരിശോധന വേണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സിഐടിയു ഓഫീസ് തിരിമറി അന്വേഷണത്തിനു ശേഷം ഇയാളെ നിയമന കോഴക്കേസ് അന്വേഷണത്തിനായി കന്റോണ്‍മെന്റ് പൊലീസിന് കൈമാറും.
Keywords: Akhil Sajeev, Police Custody, Court, CITU fraud case
COMMENTS