Actors Govind Padmasoorya and Gopika Anil get engaged
കൊച്ചി: നടനും ടെലിവിഷന്‍ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ വിവാഹിതനാകുന്നു. നടി ഗോപിക അനിലാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. നടന് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
ആല്‍ബങ്ങളിലൂടെയും അവതാരകനായും ഏറെ തിളങ്ങിയിരുന്ന ഗോവിന്ദ് പത്മസൂര്യ പിന്നീട് നടനായി ശ്രദ്ധിക്കപ്പെടുകയായിരുന്നു. അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് ജി.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നടന് ഏറെ തിളങ്ങിയത്.
മോഹന്‍ ലാല്‍ ചിത്രങ്ങളിലൂടെയും മറ്റും ബാലതാരമായി തിളങ്ങിയിരുന്ന നടിയാണ് ഗോപിക അനില്‍. പിന്നീട് സാന്ത്വനം എന്ന സീരിയലിലൂടെ ജനശ്രദ്ധനേടുകയായിരുന്നു.
സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രമായാണ് ഗോപിക ഇപ്പോള്‍ അറിയപ്പെടുന്നത് തന്നെ. ഇരുവരുടെയും പെട്ടെന്നുള്ള വിവാഹ വാര്‍ത്ത അമ്പരപ്പോടെയാണ് മലയാളികള്‍ ശ്രവിച്ചത്.
Keywords: Govind Padmasoorya, Gopika Anil, Engaged
COMMENTS