ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാസാക്കിയതുമായി ബന്ധപ്പെട്ട് വനിതാ എംപിമാരെയും പാര്‍ട്ടി അനുഭാവികളെയും അഭിസംബോധന ചെയ്യാന്‍ എത്തിയ പ്രധാനമന്ത്ര...
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാസാക്കിയതുമായി ബന്ധപ്പെട്ട് വനിതാ എംപിമാരെയും പാര്‍ട്ടി അനുഭാവികളെയും അഭിസംബോധന ചെയ്യാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം ലഭിച്ചു. ബില്‍ പാര്‍ലമെന്റ് പാസാക്കിയതിലൂടെ ഇന്ത്യ ചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ പിന്തുണ നല്‍കിയതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നന്ദി അറിയിച്ചു. നവ ഇന്ത്യയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ബില്‍ കാണിക്കുന്നതെന്നും മോദി പറഞ്ഞു.
ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് രാജ്യസഭയിലും പാസായത്. രാജ്യസഭയില്‍ കൂടി പാസായതോടെ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി ബില്ല് അയക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ബില്ലില്‍ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.
രാജ്യസഭയില്‍ 215 പേരാണ് ബില്ലിനെ അനുകൂലിച്ചത്. കഴിഞ്ഞ ദിവസം ബില്ല് ലോക്സഭയിലും പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Keywords: Modi, India, Women's Reservation Bill
COMMENTS