തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നുവെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുട്ടികളുടെ സു...
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നുവെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഡി.ജി.പിയോട് സംസാരിക്കും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യമില്ല, അതു കൊണ്ടാണ് ഡി ജി പിയോട് സംസാരിക്കുന്നതെന്നും ചെന്നിത്തല.
സംസ്ഥാനത്ത് പോലീസ് പെട്രോളിങ് ശക്തിപ്പെടുത്തണം. ക്രിമിനല്‍ സ്വഭാവമുള്ളവരെ കണ്ടെത്തണം. ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തണം, ഇക്കാര്യം എസ് പിയോട് സംസാരിക്കും.
ഇതര സംസ്ഥാന തൊഴിലാളികളെ നമുക്ക് കുറ്റം പറയാന്‍ കഴിയില്ല, അവര്‍ നമുക്ക് വേണ്ടി ജോലി ചെയ്യാന്‍ വന്നവരാണ്.
കാട്ടാക്കടയില്‍ നടന്നത് പൈശാചികമായ സംഭവം, പ്രതിയെ ഇനിയും പിടികൂടാന്‍ ആവാത്തത് പോലീസിന്റെ അനാസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു.
Keywords: Pinarayi Vijayan, Chennithala, Child Safety
COMMENTS