കോട്ടയം: ഒരുക്കങ്ങള്‍ പൂര്‍ണസജ്ജമാക്കി, പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ അഞ്ചിന് നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ടുമണിമു...
കോട്ടയം: ഒരുക്കങ്ങള്‍ പൂര്‍ണസജ്ജമാക്കി, പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ അഞ്ചിന് നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ടുമണിമുതല്‍ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍.
രാവിലെ ഏഴരയോടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ബസേലിയോസ് കോളജിലെ സ്ട്രോങ് റൂം തുറക്കും. തുടര്‍ന്ന് എട്ടുമണിയോടെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.
ആകെ, 20 മേശകളിലായാണ് വോട്ടെണ്ണല്‍. 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്ളത്. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തില്‍ 13 റൗണ്ടുകളായാണ് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുക. തുടര്‍ന്ന് റാന്‍ഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ചു വി.വി. പാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ എണ്ണും.
ആകെ 20 മേശകളിലായി 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും.
ഉപതെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വേേു:െ//ൃലൗെഹെേ.ലരശ.ഴീ്.ശി എന്ന വെബ്സൈറ്റിലൂടെ അറിയാം. രാവിലെ എട്ടുമണി മുതല്‍ ഫലം ഈ വെബ്സൈറ്റിലൂടെ ലഭ്യമാകും. തെരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടര്‍ ഹെല്പ്ലൈന് (ഢീലേൃ ഒലഹുഹശില) എന്ന മൊബൈല്‍ ആപ്പിലും രാവിലെ എട്ടുമണിമുതല്‍ ഫലം ലഭ്യമാകും. ഗൂഗിള്‍ പ്ളോ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും മൊബൈല്‍ ആപ്പ് ലഭ്യമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്ആപ്ലിക്കേഷനായ റിസല്‍ട്ട് ട്രെന്‍ഡ് ടിവിയിലും(വേേു:െ//ലരശ.ഴീ്.ശി/ശേമുുഹശരമശേീി/െംലയമുുഹശരമശേീി/െൃലൗെഹെേൃേലിറെ്േൃ43/) രാവിലെ എട്ടുമണി മുതല്‍ ഫലം ലഭ്യമായിത്തുടങ്ങും.
Keywords: Puthupally , Byelection, Result
COMMENTS