ആലപ്പുഴ: സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു എന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളം...
ആലപ്പുഴ: സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു എന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളം എന്ന് വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു. ഫെനി ബാലകൃഷ്ണന് ഭൂലോക തട്ടിപ്പുകാരന് ആണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സോളാര്‍ കേസില്‍ താന്‍ ഇടപെട്ടിട്ടേയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കത്തില്‍ ഒരു കൂട്ടം പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വെള്ളാപ്പള്ളി തന്നോട് ആവശ്യപ്പെട്ടു എന്നായിരുന്നു കഴിഞ്ഞദിവസം ഫെനി ബാലകൃഷ്ണന് പറഞ്ഞത്.
സോളാര്‍ കേസ് അടഞ്ഞ അധ്യായമാണ്. കെ.ബി ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയില്ലെന്നും, ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ ഇമേജ് തകരുമെന്നും വെള്ളാപ്പള്ളി.
അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നത് അവര്‍ കുടുങ്ങും എന്നതിനാലാണെന്നും ഫെനി തനിക്കെതിരെ ആരോപണം ഉന്നയിച്ചത് പണം വാങ്ങിയാകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇന്ന് രാവിലെ ഇതേ പ്രതികരണം നടത്തിയിരുന്നു.
Keywords: Vellapally Natesan, Feni Balakrishnan, Solar Scam Case
COMMENTS