കോഴിക്കോട്: എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുട്ടിയാണെന്നും അവനെ തിരിച്ചുവേണമെന്നും നിപ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില...
കോഴിക്കോട്: എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുട്ടിയാണെന്നും അവനെ തിരിച്ചുവേണമെന്നും നിപ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒമ്പതു വയസുകാരന്റെ അമ്മ. മന്ത്രി വീണ ജോര്‍ജിനോടു ഫോണില്‍ സംസാരിക്കവേയാണ് അമ്മ ദുഖത്തോടെ ഇങ്ങനെ പറഞ്ഞത്. അമ്മ വിഷമിക്കേണ്ട, മകനെ കരുതലോടെ നോക്കി മിടുക്കനാക്കി തിരിച്ചുതരുമെന്നു മന്ത്രി മറുപടി നല്‍കി.
ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വെന്റിലേറ്ററില്‍നിന്നു താത്ക്കാലികമായി മാറ്റിയിട്ടുണ്ട്. കുട്ടിക്ക് ഓക്സിജന്‍ നല്‍കി ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ച് വരികയാണ്.
അതേസമയം, പുതിയ നിപ കേസുകള്‍ ഇല്ല. സമ്പര്‍ക്കപ്പട്ടികയിലുള്ള 1233 പേരും നിരീക്ഷണത്തിലാണ്. 23 പേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Keywords: Nipah, Kozhikode,
COMMENTS