തിരുവനന്തപുരം: ഏറെ വിവാദമായ താനൂര്‍ കസ്റ്റഡി കൊലപാതക കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് താമിര്‍ ജിഫ്രിയുടെ കസ്റ...
തിരുവനന്തപുരം: ഏറെ വിവാദമായ താനൂര്‍ കസ്റ്റഡി കൊലപാതക കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം അന്വേഷിക്കുക.
ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘം നാളെ താനൂരിലെത്തും. താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴി നാളെയെടുക്കും.
ജൂലൈ 31നാണ് താമിര്‍ ജെഫ്രിയെയും സുഹൃത്തുക്കളെയും മയക്കുമരുന്ന് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റ് ഒന്നിന് താമിര്‍ ജെഫ്രി കസ്റ്റഡിയിലിരിക്കെ മരിച്ചു. മര്‍ദനമാണ് താമിറിന്റെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരികാവയവങ്ങളുടെ പരിശോധനയിലും വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലാണ്.
Keywords: Tamir Geoffrey, Thanur Custody Death, CBI
COMMENTS