ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും നായകന്മാരായ 'നദികളില്‍ സുന്ദരി യമുന' പ്രേക്ഷകരെ രസിപ്പിച്ച് തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം...
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും നായകന്മാരായ 'നദികളില്‍ സുന്ദരി യമുന' പ്രേക്ഷകരെ രസിപ്പിച്ച് തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ രസകരമായ ഒരു ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ധ്യാന്‍, നിര്‍മല്‍ പാലാഴി തുടങ്ങിയവരാണ് ടീസറില്‍ ഉള്ളത്. നാട്ടിന്‍പുറത്തിന്റെ സൗന്ദര്യവും അതിലൂടെ നീങ്ങുന്ന ജീവിതങ്ങളും ചേര്‍ത്ത് നര്‍മ്മത്തിന് പ്രാധാന്യം കൊടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തില്‍ കണ്ടത്തില്‍ കണ്ണനായി ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനായി അജു വര്‍ഗീസുമാണ് എത്തുന്നത്. പ്രഗ്യ നഗ്രയാണ് ചിത്രത്തില്‍ നായിക യമുനയായി എത്തുന്നത്. സിനിമാറ്റിക ഫിലിംസ് എല്‍.എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.
https://www.facebook.com/watch/?v=260475070283508
COMMENTS