പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് എന്നാണ് തീയേറ്ററുകളില്‍ എത്തുക എന്നത് താരത്തിന്റെ ആരാധകര്‍ ന...
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് എന്നാണ് തീയേറ്ററുകളില്‍ എത്തുക എന്നത് താരത്തിന്റെ ആരാധകര്‍ നിരന്തരം ചോദിച്ചിരുന്ന ചോദ്യമാണ്. ഇപ്പോഴിതാ ഉത്തരവുമായി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ എത്തി.
2024 ജനുവരി 25 ന് ചിത്രം ലോകമെമ്പാടും തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാലിന്റെ ജന്മദിന ഗ്ലിംപ്സ് വീഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറലായതിന് ശേഷം, ചിത്രത്തിന്റെ റിലീസ് തീയതി പ്രേക്ഷകരില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
രാജസ്ഥാന്, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി 130 ദിവസം കൊണ്ടാണ് മലൈക്കോട്ടൈ വാലിബന് ചിത്രീകരിച്ചത്. പി എസ് റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന് വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണാക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
COMMENTS