ന്യൂഡല്‍ഹി: വിവാദമായി ലാവലിന്‍ കേസ് 34 -ാം തവണയും മാറ്റിവെച്ചു. സി.ബി.ഐയുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിയത്. മറ്റൊരു കേസില്‍ തിരക്കി...
ന്യൂഡല്‍ഹി: വിവാദമായി ലാവലിന്‍ കേസ് 34 -ാം തവണയും മാറ്റിവെച്ചു. സി.ബി.ഐയുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിയത്. മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. സി.ബി.ഐ യുടെ ആവശ്യത്തെ ആരും എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണയും സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവെച്ചത്.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 33 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. ഇപ്പോഴത് 34 ആയി.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.
Keywords: Lavalin case,Supreme Court, Pinarayi Vijayan
COMMENTS