ന്യൂഡല്‍ഹി: സന്തോഷത്തോടെ ജോലി ചെയ്യുന്നതില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. വര്ക്ക്ഫോഴ്സ...
12 രാജ്യങ്ങളിലെ 15,600 ഐടി എക്സിക്യൂട്ടീവുകളിലും ബിസിനസ്സ് മേധാവികളിലും നടത്തിയ ഈ സര്‍വേയില്‍ ഇന്ത്യയില്‍ നിന്നുള്ള 1,300 പേര് പങ്കെടുത്തു. ജോലി ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് 50 ശതമാനത്തിലധികം പേര് പറഞ്ഞു.
ശമ്പളത്തേക്കാള്‍ സന്തോഷമാണ് പ്രധാനമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത പലരും പറഞ്ഞു. കുറഞ്ഞ ശമ്പളമുള്ള ജോലിയില്‍ പോലും തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്ത്യയിലെ പലരും പറയുന്നു. അവരുടെ അനുഭവപരിചയം വര്‍ധിപ്പിക്കുക മാത്രമല്ല ആശയവിനിമയം പോലെയുള്ള കാര്യങ്ങള്‍ കൂടി വര്‍ധിപ്പിക്കുകയുമാണ് ഇതിന് കാരണം. അങ്ങനെ ഘടകങ്ങള്‍ പലതും ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ തൊഴിലിടങ്ങളിലെ സന്തോഷം ലോകത്തിലെ മറ്റ് തൊഴിലുടമകള്‍ക്ക് മാതൃകയായി.
Keywords: India, Happiness, Work
COMMENTS