കൊച്ചി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന് ഹൈക്കോടതിയുടെ താക്കീത്. ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണം തടഞ്ഞ കോടതി ഉത്...
കൊച്ചി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന് ഹൈക്കോടതിയുടെ താക്കീത്. ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണം തടഞ്ഞ കോടതി ഉത്തരവിനെതിരേ പരസ്യപ്രസ്താവന അരുതെന്ന് ഡിവിഷന് ബെഞ്ച്. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്ന അമിക്കസ് ക്യൂരിക്കോ ജില്ലാ കലക്ടര്‍ക്കോ എതിരെയും സംസാരിക്കാന്‍ പാടില്ല.
സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് പറയാനുള്ളതു രേഖാമൂലം കോടതിയെ അറിയിക്കണം. പരസ്യപ്രസ്താവനകള്‍ കോടതിയലക്ഷ്യമായി കണക്കാക്കേണ്ടിവരുമെന്നു കോടതി മുന്നറിയിപ്പു നല്കി.
Keywords: Public statements, Court, HC , CPM, Idukki , CV Varghese
COMMENTS