ഇസ്ലാമാബാദ്: ഇന്ത്യ ചന്ദ്രനില്‍ എത്തുകയും ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുമ്പോള്‍ പാക്കിസ്ഥാന് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍...
നവാസ് ഷെരീഫ് തന്റെ പാര്‍ട്ടിയായ പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. മാത്രമല്ല. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പാക്കിസ്ഥാന്റെ മുന്‍ ജനറല്‍മാരും ജഡ്ജിമാരുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്തുകൊണ്ട് പാകിസ്ഥാന് ഇന്ത്യ ചെയ്ത നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞില്ല. ആരാണ് ഇവിടെ ഇതിന് ഉത്തരവാദി?' എന്ന് ഷെരീഫ് ചോദിച്ചു. തിങ്കളാഴ്ച വൈകുന്നേരം ലണ്ടനില്‍ നിന്ന് വീഡിയോ ലിങ്ക് വഴി ലാഹോറില്‍ പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
1990-ല്‍ തന്റെ സര്‍ക്കാര്‍ ആരംഭിച്ച സാമ്പത്തിക പരിഷ്കാരങ്ങളാണ് ഇന്ത്യ പിന്തുടര്‍ന്നതെന്നും ഷെരീഫ് അവകാശപ്പെട്ടു.
COMMENTS