തിരുവനന്തപുരം: മന്ത്രിസ്ഥാനം കിട്ടാന്‍ ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടിയതായി അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പേരേരയുടെ വെളിപ്പെടുത്...
തിരുവനന്തപുരം: മന്ത്രിസ്ഥാനം കിട്ടാന്‍ ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടിയതായി അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പേരേരയുടെ വെളിപ്പെടുത്തല്‍. രണ്ടര വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം കിട്ടാന്‍ സഭയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കാന്‍ സമീപിച്ചു. 5 വര്‍ഷത്തേക്കുമുള്ള മന്ത്രി സ്ഥാനത്തിന് ഓശാരം പറയിക്കാന്‍ എന്നെ നേരിട്ട് വന്ന് കണ്ടയാളാണ് അദ്ദേഹം. ഒന്നല്ല പലതവണ കണ്ടിട്ടുണ്ട്', ഇത് നിഷേധിക്കാന്‍ ആന്റണി രാജുവിന് കഴിയുമോ എന്നും യൂജിന്‍ പെരേര വെല്ലുവിളിച്ചു.
താന്‍ ലത്തീന്‍ സഭയുടെ മാത്രം മന്ത്രിയല്ല എന്ന ആന്റണി രാജുവിന്റെ പ്രതികരണത്തോടായിരുന്നു ഫാദര്‍ യൂജിന്‍ പെരേരയുടെ പ്രതികരണം.
എല്‍ഡിഎഫിലെ മുന്‍ ധാരണപ്രകാരം രണ്ടര വര്‍ഷം എന്ന ടേം വ്യവസ്ഥ താന്‍ അംഗീകരിക്കുമെന്ന് ആന്റണി രാജു പറയുമ്പോഴും, 5 വര്‍ഷം മന്ത്രി പദത്തില്‍ തുടരുന്നതിനുള്ള ചരട് വലി അദ്ദേഹം നടത്തിയിരുന്നു എന്നാണ് ഫാ.യൂജിന്‍ പെരേര വ്യക്തമാക്കുന്നത്.
Keywords: Yujin perera, Kerala, Latin, Anthony Raju, Latin Church
COMMENTS