തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂട്ടില്ലെന്ന് റെഗുലേറ്ററി കമ്മീഷന്. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും റെഗു...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂട്ടില്ലെന്ന് റെഗുലേറ്ററി കമ്മീഷന്. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷന് ഉത്തരവിറക്കി.
ഉത്തരവ് അനുസരിച്ച് നിലവിലുളള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കില്‍ പുതിയ താരിഫ് നിലവില്‍ വരുന്നത് വരെ തുടരാനാണ് തീരുമാനം. യൂണിറ്റിന് 41 പൈസ വെച്ച് കൂട്ടണമെന്നുള്ള കെ.എസ്.ഇ.ബിയുടെ ആവശ്യത്തിനുള്ള നടപടി ക്രമങ്ങള്‍ റെഗുലേറ്ററി കമ്മീഷന് ആരംഭിച്ചിരുന്നു. അത്തരത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് ഒരു മാസം കൂടി സാവകാശം കിട്ടാനുള്ള പ്രധാനപ്പെട്ട കാരണം.
അതേസമയം 19 പൈസ സര്‍ചാര്‍ജ് എന്നുള്ളത് ഈ ഒക്ടോബര്‍ മാസവും തുടരും.
Keywords: Electricity rate, Hike, Regulatory Commission
COMMENTS