കുവൈത്ത്: സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റ് ഇല്ലെന്ന് ആരോപിച്ച് കുവൈത്തില്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 30 ലധികം ...
കുവൈത്ത്: സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റ് ഇല്ലെന്ന് ആരോപിച്ച് കുവൈത്തില്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 30 ലധികം ഇന്ത്യക്കാരുടെ മോചനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. പിടിയിലായ 60 അംഗ സംഘത്തില്‍ 34 ഇന്ത്യക്കാരാണുള്ളത്. മുലയൂട്ടുന്ന അമ്മമാരായ അഞ്ച് നഴ്സുമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്കൊപ്പം കഴിയാനുള്ള അനുമതിക്കായി ചര്‍ച്ചകള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.
സെപ്തംബര്‍ 12 നാണ് കുവൈത്ത് സിറ്റിയിലെ പാദ്ര ക്ലിനിക്കില്‍ ജോലി ചെയ്യുന്ന 60 ഓളം പേരെ അധികൃതര്‍ അറസ്റ്റ് ചെയ്ത് ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയത്. 60 പേരില്‍ 34 പേര് ഇന്ത്യക്കാരും 19 പേര് കേരളത്തില്‍ നിന്നുള്ള നഴ്സുമാരുമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാദ്ര ക്ലിനിക്കിന് ക്ലിനിക്കോ ആശുപത്രിയോ നടത്താന്‍ രാജ്യത്തെ ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലെന്ന് കുവൈറ്റ് അധികൃതര്‍ സ്ഥിരീകരിച്ചു.
തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയവും കുവൈത്തിലെ ഇന്ത്യന്‍ എംബസിയും ശ്രമം തുടരുകയാണ്. ക്ലിനിക്കിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവിടെ ജോലി ചെയ്യുന്നതിന് കുവൈത്ത് നിയമപ്രകാരം ആവശ്യമായ ലൈസന്‍സ് ഉണ്ടോയെന്ന് തെളിയിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
COMMENTS