എറണാകുളം: എറണാകുളം റേഞ്ചിലെ പൊലീസ് സ്റ്റേഷനുകളില്‍ പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ. വിശ്രമമുറികളില്‍ ...
എറണാകുളം: എറണാകുളം റേഞ്ചിലെ പൊലീസ് സ്റ്റേഷനുകളില്‍ പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ.
വിശ്രമമുറികളില്‍ ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോമും ചെരിപ്പും സൂക്ഷിക്കുന്നതിനെതിരെയാണ് പുതിയ സര്‍ക്കുലറില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.വിശ്രമമുറികളില്‍ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുത്. മറിച്ച് വീട്ടില്‍ നിന്ന് തന്നെ യൂണിഫോം ധരിച്ച് എത്തണമെന്നാണ് സര്‍ക്കുലര്‍ പറയുന്നത്. കൂടാതെ, വിശ്രമമുറികളിലെ കട്ടിലുകളുടെ എണ്ണം പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്.
ഈ മാസം അവസാനത്തോടെ സര്‍ക്കുലര്‍ നടപ്പിലാക്കാനാണ് നിര്‍ദേശം. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാവുന്നുണ്ട്.
COMMENTS