കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള...
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും.
അച്ചുവിന്റെ പരാതിയില്‍ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിനെ ചോദ്യം ചെയ്യാന്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പൊലീസ് കാത്തിരിക്കുകയായിരുന്നു. മാത്രമല്ല, ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കേസെടുത്തതിന് പിന്നാലെ മാപ്പു പറഞ്ഞ നന്ദകുമാര്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. സെക്രട്ടറിയേറ്റിലെ മുന്‍ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി പുനര്‍ നിയമനം നല്‍കിയിരുന്നു. ഇതും വിവാദമായിരുന്നു.
COMMENTS