തിരുവല്ല: സംസ്ഥാനം ഓണ്‍ലൈന്‍ വായ്പ കെണിയുടെ പിടിയില്‍. തിരുവല്ല തുകലശ്ശേരി സ്വദേശി എസ്. അനില്‍ കുമാറിനാണ് ദുരനുഭവം ഉണ്ടായത്. ഉയര്‍ന്ന തുകയു...
തിരുവല്ല: സംസ്ഥാനം ഓണ്‍ലൈന്‍ വായ്പ കെണിയുടെ പിടിയില്‍. തിരുവല്ല തുകലശ്ശേരി സ്വദേശി എസ്. അനില്‍ കുമാറിനാണ് ദുരനുഭവം ഉണ്ടായത്.
ഉയര്‍ന്ന തുകയുടെ ലോണ്‍ എടുക്കാനാവശ്യപ്പെട്ടുള്ള ലോണ്‍ ആപ്പിന്റെ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്നാണ് യുവാവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലോണ്‍ആപ്പ് മാഫിയ സംഘം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
ഒന്നിലധികം തവണ അനില്‍ ലോണ്‍ എടുക്കുകയും ഈ തുക തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഏറ്റവും ഒടുവില്‍ ഉയര്‍ന്ന തുകയുടെ ലോണ്‍ ഓഫര്‍ നിരസിച്ചപ്പോഴാണ് മാഫിയ സംഘം പകപോക്കല്‍ തുടങ്ങിയത്. അനില്‍ കുമാര്‍ പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ്. ഇതിനോടകം സംസ്ഥാനത്ത് പലയാളുകളിലേക്കും ഇത്തരം ഭീഷണിയുമായി ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങള്‍ പിടി മുറുക്കിയിരിക്കുകയാണ്.
ലോണ്‍ ആപ്പിന്റെ ഭീഷണിയില്‍ കഴിഞ്ഞ ആഴ്ചയില്‍ മീനങ്ങാടിയില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്തിരുന്നു. തിരുവനന്തപുരത്ത് ലോണ്‍ ആപ്പ് തട്ടിപ്പ് സംഘത്തിന്റെ ഭീഷണിക്കൊടുവില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.
Keywords: Loan App, Fraud, Kerala
COMMENTS