Vandana Das's parents received MBBS degree certificate
തൃശൂര്‍: ആക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സര്ജന് വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കി ആരോഗ്യ സര്‍വകലാശാല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യില്‍ നിന്നും വന്ദനയുടെ മാതാപിതാക്കള്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിനുശേഷം ഗവര്‍ണര്‍ വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെ കഴിഞ്ഞ മേയ് പത്തിനാണ് വന്ദന കുത്തേറ്റു മരിച്ചത്. കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ പ്രതി സന്ദീപിന് തൂക്കുകയര്‍ ലഭിക്കാവുന്ന തരത്തിലുള്ള പതിനൊന്നു വകുപ്പുകളിലായുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Keywords: Vandana Das, MBBS degree certificate, Parents, Governor
COMMENTS