തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ ചൂടാറി വരുന്ന വിഷയത്തിലാണ് കേന്ദ്ര തലത്തില്‍ നിന്ന് പ്രതികരണം വരുന്നത്.
കേരളത്തില്‍ പദ്ധതികള്‍ തുടങ്ങാന്‍ പിണറായി വിജയന്റെ കുടുംബത്തിന് കമ്മീഷന് നല്‍കണമെന്നും അഴിമതി, പ്രീണനം, കുടുംബാധിപത്യം എന്നിവയില്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സ്പീക്കറിന്റെ മിത്ത് പരാമര്‍ശമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Keywords: Pinarayi Vijayan, Rajeev Chandrasekharr, Veena Vijayan
COMMENTS