തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി മാത്രം പരിമിതപ്പെടുത്തിയ ഓണകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഇന്നലെയാണ് ഭക്ഷ്യമന്ത...
തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി മാത്രം പരിമിതപ്പെടുത്തിയ ഓണകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഇന്നലെയാണ് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ നിര്‍വ്വഹിച്ചത്. ഇന്ന് മുതല്‍ കിറ്റ് നല്കി തുടങ്ങുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിട്ടിട്ടും റേഷന്‍ കടകളിലേക്ക് കിറ്റ് വിതരണത്തിനെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
കിറ്റില്‍ ഇടംപിടിച്ച 13 ഇനത്തില്‍ മില്‍മയില്‍ നിന്ന് കിട്ടേണ്ട പായസക്കൂട്ട് ഇത് വരെ കിട്ടിയില്ലെന്നും ഉടനെ പരിഹരിച്ചില്ലെങ്കില്‍ പകരം വഴി നോക്കേണ്ടിവരുമെന്ന് മില്‍മയെ അറിയിച്ചിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.
Keywords: Onam kit, Ration hop, Kerala
COMMENTS