Supreme court collegium about judges transfer
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ `മോദി' അപകീര്‍ത്തി കേസില്‍ സൂററ്റ് മജിസ്ട്രേറ്റ് കോടതി വിധിക്ക് സ്റ്റേ നിഷേധിച്ച ജഡ്ജിമാരെ മാറ്റാന്‍ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. രാഹുലിന് എം.പി സ്ഥാനം വീണ്ടും നല്‍കിക്കൊണ്ടുള്ള ഉത്തരവ് വന്നതിന്റെ തലേന്നാണ് കൊളീജിയത്തിന്റെ ശുപാര്‍ശ വന്നിരിക്കുന്നത്.
സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്ക് സ്റ്റേ നിഷേധിച്ച നാലു ജഡ്ജിമാരെ മാറ്റാനാണ് ശുപാര്‍ശ. ഗുജറാത്ത് കലാപ വ്യാജ തെളിവ് കേസില്‍ നിന്ന് ഒഴിഞ്ഞു നിന്ന ജസ്റ്റീസ് സമിര്‍ ദാവെ, രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയ ജസ്റ്റീസ് ഗീത ഗോപി എന്നിവരും സ്ഥലംമാറ്റ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
Keywords: Supreme court, Collegium, Judge, transfer, Rahul Gandhi
COMMENTS