ജയ്പൂര്‍: ചന്ദ്രയാന്‍-3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ, രാജസ്ഥാനിലെ യുവജനകാര്യ-കായിക മന്ത്രി അശോക് ചന്ദന ദൗത്യത്തെക്കുറിച...
ജയ്പൂര്‍: ചന്ദ്രയാന്‍-3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ, രാജസ്ഥാനിലെ യുവജനകാര്യ-കായിക മന്ത്രി അശോക് ചന്ദന ദൗത്യത്തെക്കുറിച്ച് വിചിത്രമായ ഒരു പ്രസ്താവന നടത്തി, 'ചന്ദ്രനിലേക്ക് പോയ എല്ലാ യാത്രക്കാരെയും സല്യൂട്ട് ചെയ്യുന്നു 'എന്നാണ് ഇന്ത്യയുടെ ചന്ദ്ര ദൗത്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
'നമ്മള്‍ വിജയിക്കുകയും സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തുകയും ചെയ്തു. പോയ യാത്രക്കാരെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു,'' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അശോക് ചന്ദന ഇങ്ങനെ പറഞ്ഞു. ഇന്ത്യയുടെ ചന്ദ്ര ദൗത്യത്തെക്കുറിച്ച് മതിയായ അറിവില്ലാത്തതാണ് മന്ത്രിയെ കുടുക്കിയതെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്ന വീഡിയോയ്ക്ക് കമന്റുമായി പലരും എത്തുന്നത്. എന്നാല്‍ സംഭവിച്ചത് നാവു പിഴയാണെന്ന് പറഞ്ഞ് മന്ത്രിയെ ന്യായീകരിക്കുന്നവരുമുണ്ട്.
യഥാര്‍ത്ഥത്തില്‍ ചന്ദ്രയാന്‍-3 ന്റെ വിക്രം ലാന്‍ഡറില്‍ ഒരു റോവര്‍ മാത്രമാണുള്ളത്. പ്രഗ്യാന്‍ എന്നറിയപ്പെടുന്ന റോവറാണ് അവിടെ പഠനങ്ങള്‍ നടത്തുന്നത്. ഈ ദൗത്യത്തില്‍ മനുഷ്യരായ യാത്രക്കാരില്ല. ചന്ദ്രയാന്‍-3 മനുഷ്യന്റെ ബഹിരാകാശ ദൗത്യവുമല്ല.
Keyords: Minister of Rajasthan, about Moon Mission, False Statement
COMMENTS