Rahul gandhi M.P again in Wayanad today
കല്‍പ്പറ്റ: ലോക്സഭാംഗത്വം തിരികെ ലഭിച്ചതിനുശേഷം ആദ്യമായി രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലത്തിലെത്തുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം വയനാട്ടിലെത്തുന്നത്. രാഹുലിന് വന്‍ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വയനാട്.
ശനിയാഴ്ച രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ പിന്നീട് റോഡ് മാര്‍ഗ്ഗം കല്‍പ്പറ്റയിലെത്തും. ഉച്ചയ്ക്കു ശേഷം കല്‍പ്പറ്റയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും.
തുടര്‍ന്ന് എം.പിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ഒന്‍പത് വീടുകളുടെ താക്കോല്‍ദാനം അദ്ദേഹം നിര്‍വഹിക്കും. 13 ന് മാനന്തവാടിയിലെയും കോടഞ്ചേരിയിലെയും പരിപാടികള്‍ക്കുശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Rahul Gandhi, Wayanad, Visit, Today
COMMENTS