Rahul Gandhi about renaming Nehru museum
ന്യൂഡല്‍ഹി: നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേരുമാറ്റിയതില്‍ ശക്തമായ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജവഹര്‍ലാല്‍ നെഹ്‌റു പേരിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് അറിയപ്പെടുന്നതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
സ്വാതന്ത്ര്യദിനത്തില്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയെന്നാക്കി മാറ്റിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു. നെഹ്‌റുവിന്റെ പാരമ്പര്യം തകര്‍ക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ ജനാധിപത്യവത്കരണത്തിന്റെയും വൈവിധ്യവത്കരണത്തിന്റെയും ഭാഗമായാണ് പേരുമാറ്റിയതെന്നായിരുന്നു മ്യൂസിയത്തിന്റെ വൈസ് ചെയര്‍മാന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
Keywords: Nehru museum, Rename, Rahul Gandhi, Modi,
COMMENTS