Puthuppalli by election candidate issue in LDF
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാകാതെ ഇടതുമുന്നണി. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. പലരുടെയും പേരുകള്‍ ഇവിടെ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
നേരത്തെ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം നിബു ജോണ്‍ ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നിബു തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ തവണ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ജെയ്ക് സി തോമസ്, മറ്റ് സിപിഎം നേതാക്കളായ റെജി സഖറിയ, സുഭാഷ് വര്‍ഗീസ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇതില്‍ ജെയ്ക് സി തോമസിന്റെ പേരാണ് മുന്നില്‍ നില്‍ക്കുന്നത്.
COMMENTS