കോട്ടയം: കെ. ഫോണില്‍ സംസ്ഥാനത്തിന് 36 കോടിയുടെ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതിയാണന്നും, അഴിമ...
കെ- ഫോണ്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിനു നല്കിയ പലിശ രഹിത മൊബിലൈസേഷന്‍ ഫണ്ട് വഴി സര്‍ക്കാരിന് 36 കോടി രൂപ നഷ്ടമുണ്ടായെന്ന് സിഎജി റിപ്പോര്ട്ടിന്മേലാണ് സതീശന്റെ പ്രതികരണം. നഷ്ടമുണ്ടാക്കിയതിനു സിഎജി സര്‍ക്കാരിനോടു വിശദീകരണം തേടിയിട്ടുണ്ട്. കെഎസ്ഇബി ഫിനാന്‍സ് ഓഫീസറുടെ നിര്‍ദ്ദേശം അവഗണിച്ചാണ് കരാറുണ്ടാക്കിയത്.
അതേസമയം, സിപിഎം നിയമലംഘനം നടത്തിയെന്നും സതീശന് ആരോപിച്ചു. ഇടുക്കി ശാന്തന് പാറയില്‍ സി.പി.എം ഓഫീസ് നിര്‍മ്മാണം ചട്ടം ലംഘിച്ചാണെന്നും നിയമവിരുദ്ധമായി പണിയുന്ന കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തണമെന്നും സതീശന്.
യു.ഡി.എഫ് എം.പിമാര്‍ കേന്ദ്രത്തിന് പരാതി നല്‍കിയില്ലെന്ന ധനമന്ത്രിയുടെ വാദം വിചിത്രമെന്നും ധനമന്ത്രി ഒരിക്കലും എം.പിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും സതീശന് പറഞ്ഞു.
ഓട പണിയാന്‍ പണമില്ലാത്ത സര്‍ക്കാര്‍ വികസന ചര്‍ച്ചയ്ക്ക് വിളിക്കുന്നുവെന്നും സതീശന് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Keywords: V.D. Satheesan, K.Phone, Kerala, Scam
COMMENTS