ഇടുക്കി: ഇടുക്കി മാവടിയില്‍ വീടിനുള്ളില്‍ ഗൃഹനാഥന് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേരെ കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘ...
ഇടുക്കി: ഇടുക്കി മാവടിയില്‍ വീടിനുള്ളില്‍ ഗൃഹനാഥന് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേരെ കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. മാവടി സ്വദേശി സണ്ണിയാണ് കൊല്ലപ്പെട്ടത്. മാവടി സ്വദേശി തകിടിയില്‍ സജി ജോണ്‍, പാറത്തോട് അശോകവനം സ്വദേശി ബിനു ബേബി, മുനിയറ സ്വദേശി കല്ലിടുക്കില്‍ വിനീഷ് മനോഹരന് എന്നിവരെയാണ് പിടികൂടിയത്.
നായാട്ട് സംഘമാണ് പിടിയിലായ പ്രതികള്‍. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം.
പ്രദേശത്തു നിന്ന് വെടിയൊച്ചയ്ക്ക് സമാനമായ ശബ്ദം കേട്ടതിന് പിന്നാലെയാണ് സണ്ണിയെ കിടപ്പുമുറിയില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മുഴക്കത്തിലുള്ള ശബ്ദം കേട്ട ഉടനെ, സമീപത്തെ മുറിയില്‍ കിടക്കുകയായിരുന്ന സണ്ണിയുടെ ഭാര്യ വന്ന് നോക്കിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടത്.
സണ്ണിയുടെ വീടിന് സമീപത്തുള്ള വഴിയിലൂടെയാണ് നായാട്ടു സംഘം പോയിരുന്നത്. പ്രതികള്‍ വന്യമൃഗത്തിന് വെടിവെച്ചത് സണ്ണിക്ക് ഏല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Keywords: Sunny, Shot dead, Idukki, Two Arrested
COMMENTS