സിംബാബ്വെയുടെ മുന്‍ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസ്സായിരുന്നു. ഏറെനാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സിംബാ...
സിംബാബ്വെയുടെ മുന്‍ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസ്സായിരുന്നു. ഏറെനാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സിംബാബ്വെയ്ക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിക്കറ്റുകള്‍ (453) നേടിയതാരമായിരുന്നു സ്ട്രീക്ക്.
1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്വെ കണ്ട ഏറ്റവും മികച്ച ഓള് റൗണ്ടര്‍മാരിലൊരാള്‍ കൂടിയാണ്.
2005ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്ട്രീക്ക് പരിശീലകനായി വിവിധ ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലക സംഘത്തിലും സ്ട്രീക്ക് പ്രവര്‍ത്തിച്ചു.
Keywords: Former Zimbabwe captain, Heath Streak, Passes away
COMMENTS