കൊച്ചി: മലയാള സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരള്‍ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ...
കൊച്ചി: മലയാള സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കരള്‍ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്.
ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയല്‍ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമായിരുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് നടന്‍ കൂടുതല്‍ സുപരിചിതനാവുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയലില്‍ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിരുന്നു കൈലാസ് നാഥിന്റെ അവസാനത്തേത്.
തമിഴ് സിനമ മേഖലയിലും സജീവമായിരുന്നു. താരത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും.
Keywords: Kailas Nath Passed away, Movie, Kerala
COMMENTS