CPM is against N.S.S about speaker issue
തിരുവനന്തപുരം: ഹൈന്ദവര്‍ക്കെതിരെയുള്ള സ്പീക്കറുടെ പരാമര്‍ശത്തെ ചൊല്ലിയുള്ള എന്‍.എസ്.എസ് പ്രതിഷേധം അനാവശ്യമെന്ന് സി.പി.എം. സ്പീക്കറുടെ പ്രസ്താവനയ്ക്കെതിരെ എന്‍.എസ്.എസ് ഇന്ന് വിശ്വാസസംരക്ഷണ ദിനമായി ആചരിക്കുകയാണ് ഇതിനെതിരെയാണ് സി.പി.എം രംഗത്തെത്തിയിരിക്കുന്നത്.
എന്‍.എസ്.എസ് സംഘപരിവാര്‍ വലയില്‍ വീണിരിക്കുകയാണെന്നും സംസ്ഥാനത്ത് ശബരിമല പ്രതിഷേധത്തിന്റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി. ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീര്‍ പറഞ്ഞതെന്നതാണ് സി.പി.എം വാദം.
Keywords: CPM, NSS, Speaker, Sabarimala
COMMENTS