തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടെന്ന സംവിധായകന് വിനയന്റെ പരാതിയില്‍ അന്വേഷണം...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടെന്ന സംവിധായകന് വിനയന്റെ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരികവകുപ്പിന് നിര്‍ദേശം നല്കി മുഖ്യമന്ത്രി.
'19-ാം നൂറ്റാണ്ട്' എന്ന സിനിമയ്ക്ക് അവാര്‍ഡ് നല്കാതിരിക്കാന് രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവ് ഉള്‍പ്പെടെയാണ് വിനയന് രംഗത്തെത്തിയത്.
അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും വിനയന് പുറത്തുവിട്ടിരുന്നു. ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി നല്‍കുകയും ചെയ്തിരുന്നു.
Keywords: Renjith, Vinayan, Film Awards, Kerala
COMMENTS