തിരുവനന്തപുരം: കാര്‍ ജെ സി ബിയില്‍ ഇടിച്ച് പരിക്കേറ്റെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മിമിക്രി താരം വിതുര തങ്കച്ചന്. അപകടം നടന്നത് ഒരാഴ്ച മു...
തിരുവനന്തപുരം: കാര്‍ ജെ സി ബിയില്‍ ഇടിച്ച് പരിക്കേറ്റെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മിമിക്രി താരം വിതുര തങ്കച്ചന്. അപകടം നടന്നത് ഒരാഴ്ച മുമ്പാണെന്നും ഇപ്പോള്‍ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളില്ലെന്നും തങ്കച്ചന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഒരാഴ്ച മുമ്പ് അപകടത്തില്‍ പരിക്കേറ്റ തങ്കച്ചന് ചികിത്സയിലായിരുന്നു. സ്റ്റേജ് ഷോ കഴിഞ്ഞ് തിരികെ പോകുമ്പോഴായിരുന്നു അപകടം. വിതുരയില്‍ വച്ചാണ് അപകടം നടന്നത്. നെഞ്ചിനും കഴുത്തിനും പരിക്കേറ്റ തങ്കച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മിമിക്രി, സിനിമാ താരം കൊല്ലം സുധിയുടെ മരണത്തില്‍ നിന്നും ഇനിയും വിമുക്തമാകാത്ത പ്രിയപ്പട്ട ആരാധകര്‍, ഇന്നലെ പുറത്തുവന്ന തങ്കച്ചന്റെ അപകട വാര്‍ത്തയെ ഞെട്ടലോടെയാണ് സ്വീകരിച്ചത്. എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി തങ്കച്ചന് തന്നെ എത്തിയത് ആശ്വാസമായി.
COMMENTS