തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റിനെ സ്വന്തമാക്കാന്‍ യു.എസ് സ്വകാര്യ ഇക്വിറ്റി കമ്പനിയ...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റിനെ സ്വന്തമാക്കാന്‍ യു.എസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്ലാക്ക്‌സ്റ്റോണ്‍. സെപ്റ്റംബര്‍ പകുതിയോടെ കരാര്‍ ഒപ്പിട്ടേക്കും.
ഡോ. സഹദുള്ളയുടെ നേതൃത്വത്തില്‍ 2002 ല്‍ ഒരു കൂട്ടം പ്രൊഫഷണലുകളുമായി തിരുവനന്തപുരത്ത് ആരംഭിച്ച് കിംസ് ഹെല്‍ത്ത്‌കെയറിന് തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി നാല് ആശുപത്രികളാണുള്ളത്.
കിംസ് ആശുപത്രി ശൃംഖലയുടെ 75% ഓഹരികള്‍ ബ്ലാക്ക്‌സ്റ്റോണ്‍ ഏറ്റെടുത്തേക്കും. ഈ ഇടപാടില്‍ കിംസിനെ 4,000 കോടി രൂപ മൂല്യത്തിലാണ് വിലയിരുത്തുന്നത്. നിലവിലുള്ള നിക്ഷേപകരായ ട്രൂ നോര്‍ത്തിന്റെ കൈവശമുള്ള 55% ഓഹരികളും ന്യൂനപക്ഷ ഓഹരി ഉടമകളുടെ 20% ഓഹരികളും വാങ്ങാനാണ് ബ്ലാക്ക്‌സ്റ്റോണ്‍ ലക്ഷ്യമിടുന്നത്.
Keywords: Kim's Healthcare, Share, US company Blackstone
COMMENTS