വയനാട്: മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതു പേര്‍ മരിച്ചു. മൂന്നു പേരുടെ നില അതീവ ഗുരുതരം. വയനാട് സ്വദേശികളാണ് മരിച്ചത്. മര...
വയനാട്: മാനന്തവാടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതു പേര്‍ മരിച്ചു. മൂന്നു പേരുടെ നില അതീവ ഗുരുതരം. വയനാട് സ്വദേശികളാണ് മരിച്ചത്. മരിച്ചതില്‍ ഏറെയും സ്ത്രീകള്‍.
തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം 25 അടി താഴ്ചയിലേക്കാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്. തെയില തോട്ടത്തിലെ തൊഴിലാളികളായിരുന്നു യാത്രക്കാര്‍. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് എത്തിക്കും മുന്‍പ് തന്നെ 9 പേരും മരിച്ചിരുന്നു. ജീപ്പില്‍ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് വിവരം.
Keywords: Accident, Mananthavadi, 9 Killed
COMMENTS