ഇന്ത്യയുടെ മൊബൈല്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യു.പി.ഐ ഇനി ഫ്രാന്‍സിലും ലഭ്യമാകും. ഫ്രാന്‍സിലെ യു.പി.ഐ ഇടപാടുകള്‍ക്കായി വേഗമേ...
ഇന്ത്യയുടെ മൊബൈല്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യു.പി.ഐ ഇനി ഫ്രാന്‍സിലും ലഭ്യമാകും. ഫ്രാന്‍സിലെ യു.പി.ഐ ഇടപാടുകള്‍ക്കായി വേഗമേറിയതും സുരക്ഷിതവുമായ ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായ ലൈറയുമായി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. ഇതുവഴി ഫ്രാന്‍സിലുള്ള യു.പി.ഐ ഉപയോക്താക്കള്‍ക്കും രൂപയില്‍ പണമിടപാടുകള്‍ സുഗമമായി നടത്താന്‍ സാധിക്കും.
ഇത് പ്രാബല്യത്തില്‍ വരുന്നതോടെ യു.പി.ഐ ഇടപാടുകള്‍ നടത്തുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ഫ്രാന്‍സ് മാറും.
റിസര്‍വ് ബാങ്ക് കണക്കുകള്‍ പ്രകാരം 2023 സാമ്പത്തിക വര്‍ഷത്തില്‍ യു.പി.ഐ ഇടപാടുകള്‍ 139.2 ലക്ഷം കോടി രൂപയായിരുന്നു. ഇത് മൊത്തം പണരഹിത ഇടപാടുകളുടെ 73 ശതമാനമായിരുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിന ഇടപാടുകള്‍ 1 ശതകോടി എത്തി മൊത്തം പണരഹിത ഇടപാടുകളുടെ 90 ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നതായി പി.ഡബ്ല്യു.സി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Key Words: UPI Transaction, France, Business
COMMENTS