T.J Joseph hand chopping case verdict
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാംഘട്ട വിധി പ്രസ്താവിച്ചു. കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി, അഞ്ചു പേരെ വെറുതെ വിട്ടു. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയുടേതാണ് വിധി.
ആക്രമണം നടന്ന് 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ രണ്ടാംഘട്ട വിധി വന്നിരിക്കുന്നത്. പ്രതികളായ സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന് കുഞ്ഞ്, ആയൂബ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന ഗൂഢാലോചന, ആയുധം കൈവശം വയ്ക്കല്‍, ഒളിവില്‍ പോകല്‍, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ തെളിഞ്ഞെന്നു വ്യക്തമാക്കിയ കോടതി കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്നും ചൂണ്ടിക്കാട്ടി.
അതേസമയം പ്രതികള്‍ക്ക് കിട്ടിയ ശിക്ഷ ഇരയ്ക്കു കിട്ടുന്ന നീതിയല്ലെന്നും ആക്രമിച്ചവര്‍ വെറും ആയുധങ്ങള്‍ മാത്രമാണെന്നും തീരുമാനമെടുത്തവര്‍ കാണാമറയത്താണെന്നുമായിരുന്നു വിധിയെക്കുറിച്ച് ടി.ജെ ജോസഫ് പ്രതികരിച്ചത്.
കോളേജിലെ ഇന്റേണല്‍ പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ അധ്യാപകനെതിരെ ആക്രമണം നടത്തിയത്.
Keywords: NIA court, T.J Joseph, Hand chopping case
COMMENTS