Police action about G.Sakthidharan's revelation
തിരുവനന്തപുരം: കൈതോലപ്പായയില്‍ സി.പി.എം നേതാവ് പണം കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാനായി മുന്‍ ദേശാഭിമാനി പത്രാധിപര്‍ ജി.ശക്തിധരന് പൊലീസില്‍ ഹാജരായി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ മുന്‍പാകെ ഇന്നു രാവിലെയാണ് ശക്തിധരന് ഹാജരായത്.
കൈതോലപ്പായയില്‍ സി.പി.എം ഉന്നത നേതാവ് 2.35 കോടി രൂപ കടത്തിയെന്ന ശക്തിധരന്റെ സോഷ്യല്‍ മീഡിയയിലെ ആരോപണത്തെതുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
പരാതി സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്താനുള്ള ഡി.ജി.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതിനു ശേഷം പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Police, Action, G.Sakthidharan, DGP
COMMENTS