Kerala assembly ruckus case
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണം അനുവദിക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയില്‍. കേസിന്റെ വിചാരണ തീയതി നിശ്ചയിക്കാനിരിക്കെയുള്ള പൊലീസിന്റെ നാടകീയ നീക്കം ശ്രദ്ധേയമാണ്.
മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള എല്‍.ഡി.എഫ് നേതാക്കള്‍ പ്രതികളായ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കേസില്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസ് അനുമതി തേടി.
എന്നാല്‍ ഇതിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തുടരന്വേഷണത്തില്‍ മാറ്റമുണ്ടായാല്‍ മാത്രമല്ലേ അനുബന്ധ കുറ്റപത്രത്തിനു പ്രസക്തിയുള്ളൂയെന്ന് കോടതി ചോദിച്ചു. ഉടന്‍ തന്നെ സര്‍ക്കാര്‍ അഭിഭാഷകന് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന ഭാഗം അപേക്ഷയില്‍ മാറ്റാമെന്ന് അറിയിച്ചു.
ഇതോടെ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയടക്കമുള്ള നേതാക്കളെ ഈ കേസില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യക്തം.
Keywords: Assembly, Ruckus case, Police, Court
COMMENTS