ഇന്ത്യ-ബംഗ്ലാദേശ് വനിത ട്വന്റി20 ആദ്യ മല്‍സരത്തില്‍ മലയാളിതാരം മിന്നു മണി കളിക്കും. ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി വനിതയാണ് മിന്ന...
ഇന്ത്യ-ബംഗ്ലാദേശ് വനിത ട്വന്റി20 ആദ്യ മല്‍സരത്തില്‍ മലയാളിതാരം മിന്നു മണി കളിക്കും. ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി വനിതയാണ് മിന്നു. ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു ആദ്യമായാണ് സീനിയര്‍ ടീമില്‍ ഇടം പിടിക്കുന്നത്. ഇടംകൈയന്‍ ബാറ്ററും വലംകൈ സ്പിന്നറുമാണ് വയനാട്ടുകാരിയായ മിന്നു. മിന്നുവിന് പുറമെ 3 പുതുമുഖങ്ങള്‍ കൂടി ടീമിലുണ്ട്. പരിചയ സമ്പന്നയായ ജഹനാര അലാമിനെ പുറത്തിരുത്തിയാണ് ബംഗ്ലാദേശ് സ്മൃതി മന്ദനാ നയിക്കുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയെ നേരിടാന്‍ ഇറങ്ങുന്നത്.Key
Words: Cricket, Minnu Mani, India-Bangladesh Women's Twenty20
COMMENTS