തിരുവനന്തപുരം: തലസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ പിന്‍വലിച്ചിട്ടില്ലെന്ന് ഹൈബി ഈഡന് എം.പി. ബില്‍ ചോര്‍ന്നതില്‍ ദുരൂഹതയെന്നും അ...
തിരുവനന്തപുരം: തലസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ പിന്‍വലിച്ചിട്ടില്ലെന്ന് ഹൈബി ഈഡന് എം.പി. ബില്‍ ചോര്‍ന്നതില്‍ ദുരൂഹതയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാര്‍ട്ടിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും പിന്‍വലിക്കണമെന്ന് ഔദ്യോഗികമായി പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അത് ആലോചിക്കും എന്നും ഹൈബി ഈഡന്. ബില്ലില്‍ അനാവശ്യ വിവാദമുണ്ടാക്കി എന്നും തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുണ്ട് എന്നും ഹൈബി ഈഡന് വ്യക്തമാക്കി.
അവരുടെ സീനിയോറിട്ടിയും പദവിയും കണക്കിലെടുത്ത് ഇപ്പോള്‍ ഒന്നും പറയുന്നില്ല, സദുദ്ദേശത്തോടെയാണ് ബില്ല് കൊണ്ടുവന്നത്, പബ്ലിസിറ്റി ആഗ്രഹിച്ചിട്ടല്ല, ബില്ല് ചോര്‍ന്നതില്‍ ദുരൂഹതയെന്നും ഹൈബി ഈഡന് വിശദീകരിച്ചു.
Key Words: Capital shift, Hybi Eden,
COMMENTS