ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായ ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍ പുറത്തുവിട്ടു. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്...
ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായ ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍ പുറത്തുവിട്ടു. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഗംഭീരമായ ഒരു യുദ്ധ ചിത്രമാണ് ഇതെന്ന് സൂചിപ്പിക്കുന്ന വന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ ടീസറാണ് നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ മാതേശ്വരന്‍ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രുവിന്റെ തമിഴ് സംഭാഷണ രചയിതാവുമാണ്.
Key Words: Captain Miller, Dhanush
COMMENTS