തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂര്‍ കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്...
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂര്‍ കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാദ്ധ്യത.
മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളതീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തി നിലനില്ക്കുന്നതും പശ്ചിമബംഗാള്‍ വടക്കന്‍ ഒഡിഷയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്ക്കുന്നതുമാണ് കേരളത്തില്‍ മഴ ശക്തമായി തുടരാന്‍ കാരണം.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Key Words: Widespread rain, Warning, Kerala
COMMENTS