ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിപുലമായ സംവിധാനം രൂപപ്പെടുത്തണമെന്ന് സുപ്രീം ...
ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിപുലമായ സംവിധാനം രൂപപ്പെടുത്തണമെന്ന് സുപ്രീം കോടതി. മെയ് മുതല്‍ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങളില്‍ എത്ര എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കോടതി ചോദിച്ചു.
മണിപ്പൂരിലെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം സുപ്രീം കോടതി നിരീക്ഷിക്കുകയാണെങ്കില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.
ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മണിപ്പൂരിലെ അക്രമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത്.
കലാപം രൂക്ഷമായ മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരായി നടത്തി പീഡിപ്പിക്കുന്ന വീഡിയോ''അഗാധമായ അസ്വസ്ഥത'' ഉണ്ടാക്കുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്ത്രീകളെ അക്രമത്തിന് ഉപകരണമാക്കുന്നത് ''ഭരണഘടനാപരമായ ജനാധിപത്യത്തില്‍ കേവലം അംഗീകരിക്കാനാവില്ല'' എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.
Key words: Supreme Court, Manipur issue
COMMENTS